ദോഹ: ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായി അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള അങ്കം കാണാന്‍ മോഹന്‍ലാല്‍ ഖത്തറില്‍. മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും ഖത്തറില്‍ എത്തിയിട്ടുണ്ട്. ലോകകപ്പിന്റെ സംഘാടനത്തെ മോഹന്‍ലാല്‍ പുകഴ്ത്തി .
ഖത്തറില്‍ ലോകകപ്പ് നടക്കുന്നതിനെ കുറിച്ച് ഒരുപാട് സംശയങ്ങള്‍ വന്നിരുന്നു. പക്ഷേ, മികവോടെ തന്നെ വിശ്വ മാമാങ്കം സംഘടിപ്പിക്കാന്‍ ഖത്തറിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവരെയും പോലെ ആവേശത്തിലാണ്. ബ്രസീലില്‍ വച്ച് ഇതിന് മുമ്പും ലോകകപ്പ് കണ്ടിട്ടുണ്ട്. ഖത്തര്‍ അവിശ്വസനീയമായ മികവോടെയാണ് ലോകകപ്പ് സംഘടിപ്പിച്ചത്. ഖത്തറില്‍ ലോകകപ്പ് നടക്കുന്നതിനെ കുറിച്ച് ഒരുപാട് സംശയങ്ങള്‍ വന്നിരുന്നു.
പക്ഷേ, മികവോടെ തന്നെ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. മലയാളികളുടെ സാന്നിധ്യവും ഒരുപാട് ഉള്ള സ്ഥലമാണ്. ലോകകപ്പ് കാണാനെത്തിയവരില്‍ 30 ശതമാനവും മലയാളികള്‍ ആണെന്നാണ് തോന്നുന്നത്.
മൊറോക്കോയില്‍ നിന്നാണ് ലോകകപ്പ് കാണാന്‍ വന്നത്. മത്സരം കഴിഞ്ഞാല്‍ ഉടന്‍ തിരിച്ച് പോകും. മൊറോക്കോ മൂന്ന് കളികള്‍ ജയിച്ച സമയത്തായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇന്ന് ആര് ജയിക്കുമെന്ന് പറയാനാവില്ല.
ഇത്രയും ചെറിയ ഒരു സ്ഥലമായിട്ടും എല്ലാവരെയും തൃപ്തിപ്പെടുത്തി ഖത്തറിന് ലോകകപ്പ് സംഘടിപ്പിക്കാന്‍ കഴിഞ്ഞുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക