കണ്ണൂർ: മട്ടന്നൂർ അയ്യല്ലൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ. റബർ ടാപ്പിംഗിന് പോയ പ്രദേശവാസിയാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്.
റബർ തോട്ടത്തിന് സമീപം കുറുനരിയെ കടിച്ചു കൊന്ന നിലയിലും കണ്ടെത്തി. വനം വകുപ്പും പോലിസും സ്ഥലത്തെത്തി പരിശോധന നടത്തി. വനം വകുപ്പ് സ്ഥലത്ത് ക്യാമറകൾ സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക