തൃശൂർ: മാരാത്ത് ലൈനിൽ കിടപ്പുരോഗിയുടെ കഴുത്തിൽ അണിഞ്ഞിരുന്ന രണ്ടേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണമാല മോഷണം പോയി.
തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തെത്തുടർന്ന് വീട്ടിൽ ജോലിചെയ്തിരുന്ന തിരുവനന്തപുരം ചെറുന്നിയൂർ ചാണിക്കൽ കാറാന്തല ദേശത്ത് ലക്ഷ്മിനിവാസിൽ സുനിത(50) പിടിയിലായി.
സ്വർണമാല പണയം വെച്ച പണമിടപാട് സ്ഥാപനത്തിൽ നിന്നും മോഷണ മുതൽ കണ്ടെടുത്തു. സബ് ഇൻസ്പെക്ടർമാരായ കെ. ജോർജ് മാത്യു, കെ. ജിനികുമാർ, എ.എസ്.ഐ. കെ. ദുർഗാലക്ഷ്മി, സിപി.ഓ നിത്യ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക