മുഖത്ത് മസാജ് ചെയ്യുമ്പോള്‍ ഓയില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം. ഇത് കുട്ടിയുടെ കണ്ണിലേയ്ക്കും വായിലേയ്ക്കും പോകുവാന്‍ സാധ്യതയുള്ളതിനാല്‍ സാവധാനം കുറച്ച് ഓയില്‍ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നതാണ് നല്ലത്. അതേപോലെ നല്ല ശക്തിയില്‍ ബലം കൊടുത്ത് കുട്ടികള്‍ക്ക് ഒരിക്കലും മസാജ് കൊടുക്കരുത്. കാരണം കുഞ്ഞുങ്ങളുടെ എല്ലുകള്‍ക്ക് ബലം കുറവാണ്.
കുട്ടിയെ മസാജ് ചെയ്യുവാന്‍ രണ്ട് കാലുകള്‍ക്കിടയില്‍ വെച്ച് കിടത്തി എണ്ണതേച്ച് മസാജ് ചെയ്ത് കൊടുക്കുന്നതാണ് നല്ലതാണ്. അതേപോലെ കുട്ടികള്‍ക്ക് മസാജ് ചെയ്ത് കൊടുക്കുമ്പോള്‍ വിരലുകള്കൗണ്ടല്ല മസാജ് ചെയ്യേണ്ടത് കൈകൊണ്ടുതന്നെ നന്നായി മസാജ് ചെയ്ത് കൊടുക്കണം.
മസാജ് ചെയ്യുമ്പോള്‍ കുട്ടി അസ്വസ്ഥതകള്‍ കാണിച്ചാല്‍ മസാജ് നിര്‍ത്തുന്നതാണ് നല്ലത്. കുട്ടിക്ക് മസാജിനായി ഓയില്‍ എടുക്കുമ്പോള്‍ ഡബിള്‍ബോയില്‍ ചെയ്ത് ചെറുചൂടോടെ ചെയ്ത് കൊടുക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക