ഗർഭിണികൾ ആദ്യത്തെ 3 മാസം ശ്രദ്ധിക്കണം എന്ന് പറയാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നതെന്നറിയാമോ? കാരണം അബോര്ഷന് സാധ്യതകള്‍ ഏറെ കൂടിയ സമയമാണ് ഇത്. ഗർഭകാലത്തിന്റെ ആദ്യത്തെ മൂന്ന് മാസങ്ങൾ എന്നത് കുഞ്ഞിന്റെ വളർച്ചയുടെ ഘട്ടമാണ്. ഈ കാലയളവിലാണ് കുഞ്ഞ് ഏറ്റവും കൂടുതൽ വളർച്ചയിലൂടെ കടന്നുപോകുന്നതും.
ആദ്യത്തെ മാസം, രക്താണുക്കൾ രൂപപ്പെടുന്നു. ഒപ്പം, ആമാശയം, ഹൃദയം, ചെവികൾ, കണ്ണുകൾ, രക്തചംക്രമണ വ്യൂഹം എന്നിവയും രൂപപ്പെടുന്നു.രണ്ടാം മാസത്തിൽ, നാഡീവ്യൂഹം, മൂത്രനാളി, രക്തചംക്രമണ വ്യൂഹം, ആമാശയം എന്നിവ കൂടുതൽ വളരുകയും, ഭ്രൂണം മനുഷ്യരൂപത്തിലേക്ക് എത്തുകയും ചെയ്യുന്നു. കുഞ്ഞ് ചലിക്കുവാൻ തുടങ്ങുകയും, ഹൃദയമിടിപ്പ് കേൾക്കുവാനും തുടങ്ങുന്നു. എന്നാൽ, അമ്മയ്ക്ക് ഈ ഘട്ടത്തിൽ അവയൊന്നും അനുഭവപ്പെടുകയില്ല. മൂന്നാം മാസത്തിൽ, പുറമെയുള്ള ജനനേന്ദ്രിയങ്ങൾ രൂപപ്പെടുന്നു. കൂടാതെ, വിരലുകളിലെ നഖങ്ങൾ, കാലുകളിലെ നഖങ്ങൾ, കൺപോളകൾ എന്നിവ വളരുന്നു.
ഗര്‍ഭധാരണത്തിന്റെ ആദ്യ മാസങ്ങളില്‍ നീണ്ട യാത്രകള്‍, ആയാസമേറിയ യാത്രകള്‍, കഠിനമായ ശാരീരിക അധ്വാനം, ഭാരം എടുക്കുക തുടങ്ങിയവയെല്ലാം ഒഴിവാക്കുക.വയറ്റില്‍ രൂപപ്പെട്ട ഭ്രൂണം തീരെ ദുര്‍ബലമായതിനാല്‍ ഇത്തരം കാര്യങ്ങള്‍ പലപ്പോഴും അബോര്‍ഷനിലേയ്ക്കു നയിക്കും.
ആയാസമില്ലാത്ത വ്യായാമങ്ങള്‍, നല്ല ഉറക്കം എന്നിവയെല്ലാം തന്നെ നല്ല ഭക്ഷണത്തിനൊപ്പം പ്രധാനം തന്നെയാണ്. സ്ട്രെസ് പോലുള്ളവ പൂര്‍ണമായും ഒഴിവാക്കുക. ഇത് അബോര്‍ഷനുള്ള പ്രധാന കാരണമാണ്. ഈ സമയത്തുണ്ടാകുന്ന ചില ഹോര്‍മോണുകളാണ് കാരണം. ഇതു പോലെ തന്നെ അണുബാധകളുണ്ടാകാനുള്ള, അസുഖങ്ങള്‍ വരാനുള്ള സാധ്യത പരമാവധി ഒഴിവാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക