പാലക്കാടുകാർക്ക് വീടുമൊരു സന്തോഷ വാർത്ത. പാലക്കാട് പട്ടാമ്പി മണ്ഡലത്തിലെ നവീകരിച്ച മൈതാനങ്ങൾ ഉദ്ഘാടനത്തിന് സജ്ജമായി. ഓങ്ങല്ലൂർ പഞ്ചായത്ത് ഗ്രൗണ്ടും , ശങ്കരമംഗലം ഗ്രൗണ്ടുമാണ് ആധുനിക രീതിയിൽ നവീകരിച്ചിട്ടുള്ളത്. ശങ്കരമംഗലം, ഓങ്ങല്ലൂർ മൈതാനങ്ങളുടെ ഉദ്ഘാടനം കേരള കായികവകുപ്പ് മന്ത്രി വി അബ്ദുൾ റഹ്മാൻ ഇന്ന് നാടിന് സമർപ്പിക്കും.
സിദ്ധാർഥ് മൽഹോത്രയുടെ നായികയായി രശ്മിക മന്ദാന; ‘മിഷന് മജ്നു’വിലെ മനോഹര ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ
വൈകീട്ട് മൂന്ന് മണിക്കും നാല് മണിക്കുമാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കളിക്കാനൊരു സ്ഥലം എന്നതിൽ കവിഞ്ഞ് ഒരു മൈതാനത്തിൽ ഉണ്ടായിരിക്കേണ്ട പ്രാഥമിക സൗകര്യങ്ങൾ ഒന്നും തന്നെ ഈ മൈതാനങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നില്ല. റീബിൽഡ് കേരള ഇനീഷ്യറ്റീവ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി ഓങ്ങല്ലൂർ പഞ്ചായത്ത് ഗ്രൗണ്ടിനു ഒരു കോടി രൂപയും ശങ്കരമംഗലം ഗ്രൗണ്ടിനു 50 ലക്ഷം രൂപയും ചിലവാക്കിയാണ് ഈ രണ്ട് മൈതാനങ്ങളും നവീകരിച്ചിട്ടുള്ളത്.
ഓങ്ങല്ലൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ ഷോ വോളും, ഏഴ് സ്റ്റെപ്പ് ഗാലറിയും ഒരുക്കിയിട്ടുണ്ട്. ക്രിക്കറ്റ് പിച്ചും വോളി ബോൾ, ഷട്ടിൽ ഗ്രൗണ്ടുകളും ഈ മൈതാനത്ത് പുതുതായി നിർമ്മിച്ചിട്ടുണ്ട്. കളിക്കാരുടെ സൗകര്യത്തിനായി ഡ്രസ്റ്റിംഗ് റൂം, ടൊയ്ലറ്റു സൗകര്യം ഒരുക്കിയ ഈ പദ്ധതിയിൽ, മൈതാനത്തിന്റെ ആവശ്യത്തിനായി ഒരു കുഴൽ കിണറും അനുബന്ധ ഇലക്ട്രിഫിക്കേഷൻ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക