വയനാട് ജില്ലയിലെ പനമരം എസ് പി സി യൂണിറ്റ് ക്യാമ്പിന് വ്യത്യസ്ത ഉദ്ഘാടന പരിപാടിയുമായി ശ്രദ്ധ നേടി കുട്ടി പോലീസ് .
കാലിൽ നൂലുകുടുങ്ങി ജീവനുവേണ്ടി പിടയുന്ന കൊക്കിനെ രക്ഷിക്കാൻ മാതൃക കാട്ടിയ ആയിഷ താൻ ഹാനിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
നമ്മുടെ മുന്നിൽ കാണുന്ന ഒരു ജീവനും ചെറുതല്ല എന്ന സന്ദേശം വിദ്യാർഥികൾക്ക് ആയിഷ നൽകി.ആയിഷ താൻ ഹാനിയ ഇതിനോടകം നിരവധി വാർത്തകളിൽ പ്രാധാന്യം നേടിയിരുന്നു.ആയിഷ താൻ ഹാനിയ ചടങ്ങിൽ ആദരിച്ചു.
ഇതുപോലുള്ള കുട്ടികളാണ് നാളെ നാടിന് മാതൃകയാവേണ്ടതെന്നും ആയിഷയെ മാതൃകയാക്കണമെന്നും അധ്യാപകർ പറഞ്ഞു.കൂടാതെ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയും ക്ളാസ് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക