ഗാന്ധിനഗർ: അമ്മയുടെ മരണാനനന്തര ചടങ്ങുകള്‍ക്ക്
തൊട്ടുപിന്നാലെ മുൻ നിശ്ചയിച്ച ഔദ്യോഗിക പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
കൊൽക്കത്തയിലെ ഹൗറ – ജൽപായ് ഗുരി പാതയിൽ പുതുതായി സർവീസ് തുടങ്ങുന്ന വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
ഇതോടൊപ്പം ബംഗാളിലെ ഏഴായിരത്തി എണ്ണൂറ് കോടിയുടെ വികസന പദ്ധതികൾക്കും മോദി തുടക്കമിട്ടു. ഏറെ ദുഖകരമായ ദിനമാണ് ഇന്നെന്ന് പറഞ്ഞ പ്രധാനമന്ത്രി പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദവും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക