ഫുട്ബോൾ ഇതിഹാസം പെലെയുടെ വിടവാങ്ങൽ ഫുട്ബോൾ പ്രേമികൾക്കിടയിൽ മാത്രമല്ല, ലോകജനതയ്ക്ക് തന്നെ ഞെട്ടലായിരുന്നു. അർബുദ ബാധിതനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വിടവാങ്ങൽ ഉൾക്കൊള്ളാനാകുന്നില്ല ആരാധകർക്ക്. ഇതിഹാസത്തിന്റെ മരണത്തിൽ ലോകമാകെ ആദരാജ്ഞലികൾ നേരുകയാണ്.
‘തല’യെ നായകനാക്കി വിഘ്നേശ് ശിവൻ; വർഷങ്ങൾക്കിപ്പുറം ജോഡികളായി അജിത്തും തൃഷയും
പെലെയ്ക്കായി ആദരാജ്ഞലികൾ നേരുകയാണ് എം വി ഗോവിന്ദൻ മാസ്റ്റർ. തന്റെ സോഷ്യൽ മീഡിയ പേജിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.
“കാൽപ്പന്തിന്റെ ആരവമുയർന്ന ലോകത്തിന്റെ എല്ലാകോണിലും ഒരു പന്തിന് ചുറ്റും തന്റെ ചലനസാമ്രാജ്യം സൃഷ്ടിച്ച് അനശ്വരനായവൻ.
കാലങ്ങളെ അതിശയിപ്പിച്ച അതുല്യനായ കളിക്കാരന്.
പെലെയുടെ സംസ്കാരം ചൊവ്വാഴ്ച്ച; സാന്റോസ് സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്ക്
ആ മഹാരഥന്റെ കളി കണ്ടവരെല്ലാം അതുപോലൊരു മാന്ത്രികത മറ്റാരിലുമില്ലെന്ന് തീർച്ചപ്പെടുത്തി. കളിയുടെ തത്വശാസ്ത്രം മുഴുവൻ ആ കാലുകൾക്ക് ഹൃദിസ്ഥമായിരുന്നു.
പെലെയ്ക്ക് ആദരവായി ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജെൻഡി’ലെ ഗാനം പങ്കുവെച്ച് എ.ആര് റഹ്മാൻ
അടിച്ചമർത്തപ്പെട്ട ജനതയുടെ അതിജീവനത്തിന്റെ വഴികൂടി പെലെ ലോകത്തിന് കാട്ടിക്കൊടുത്തു. ഭൂഖണ്ഡങ്ങൾക്കപ്പുറത്ത് നിന്നും തൊടുത്തുവിട്ട കളിയഴകിന്റെ ഒരു നീണ്ട പാസ് ഞങ്ങൾ എക്കാലത്തേക്കുമായി ഹൃദയത്തിൽ ഏറ്റുവാങ്ങുന്നു. പ്രിയപ്പെട്ട പെലെ, വിട.”
പ്രതികരിക്കാൻ ഇവിടെ എഴുതുക