തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. എച്ച് വിനോദിന്റെ സംവിധാനത്തിൽ അജിത് നായകനായി എത്തുന്ന ചിത്രം പൊങ്കൽ റിലീസ് ആയി തിയറ്ററുകളിൽ എത്തും.
ഇപ്പോൾ ഇതാ ‘തുനിവി’ന്റെ ട്രെയിലർ റിലീസ് ചെയ്തു. ഒരു ബാങ്ക് കൊള്ളയടിക്കുന്നതോടെ ആരംഭിക്കുന്ന ട്രെയിലർ, അജിത് പൊലീസാണോ കൊള്ളക്കാരനാണോ എന്ന ചോദ്യം ബാക്കിയാക്കുന്നുണ്ട്. തിയറ്ററുകളിൽ തീ പടർത്താൻ പറ്റിയ സിനിമ തന്നെയാണ് തുനിവ്. അജിത്തിനൊപ്പം ഇതുവരെ കാണാത്ത ബോൾഡ് ഗെറ്റപ്പിൽ മഞ്ജു വാര്യരും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക