ഹൃദയത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. നന്മൾ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ഹൃദയത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. നല്ല ശീലങ്ങൾ ആരോഗ്യകരമായ ജീവിതത്തിന് വഴിവെക്കുന്നു. അത്തരത്തിൽ ഹൃദയത്തിന് ദോഷകരമായ ശീലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ചെറിയ അളവിലുള്ള മദ്യം ഹൃദയാരോഗ്യത്തിന് അനുയോജ്യമാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. എന്നാല്‍ പലരും മദ്യം അമിതമായി ഉപയോഗിക്കുന്നു. മദ്യം കൂടിയ അളവില്‍ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ധത്തിനും, കൊഴുപ്പ് വര്‍ദ്ധിക്കാനും, ഹൃദയസംബന്ധമായ തകരാറുകള്‍ക്കും കാരണമാകും.
പുകവലി പൂര്‍ണ്ണമായും ഹൃദയത്തിന് ദോഷം ചെയ്യുന്നതാണ്. ഇത് രക്തം കട്ടപിടിക്കാനും, ഹൃയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടാനും, ധമനികളില്‍ കറ പിടിക്കാനും കാരണമാകും.
ദിവസം നാല് മണിക്കൂറിലേറെ ഇരുന്ന് ടിവി കാണുന്നവര്‍ക്ക് ഹൃദയസംബന്ധവും, ധമനി സംബന്ധവുമായ പ്രശ്നങ്ങളാല്‍ മരണപ്പെടാനുള്ള സാധ്യത എണ്‍പത് ശതമാനത്തിലും കൂടുതലാണ്
ഹൃദയസംബന്ധമായ രോഗങ്ങളുടെ ഒരു പ്രധാന കാരണമാണ് അമിത ഭക്ഷണം. ആഹാരം കുറയ്ക്കാനും, വലിയ അളവിലുള്ള ഭക്ഷണം ഒഴിവാക്കാനും, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് പകരം വെള്ളം കുടിക്കാനും ശ്രദ്ധിക്കു
പ്രതികരിക്കാൻ ഇവിടെ എഴുതുക