രാത്രിയിൽ മുടിയിൽ ഇടാവുന്ന ഹെയര്‍ മാസ്ക്. ഇത് മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. രാത്രി പുരട്ടി രാവിലെ കഴുകിക്കളയുക. ഉറങ്ങുമ്പോഴും മുടിക്ക് സംരക്ഷണം നല്കാന് ഇതാണ് പോംവഴി.
ആവണക്കെണ്ണയും റോസ്മേരി ഓയിലും
1 കപ്പ് ആവണക്കെണ്ണ, 1 ടീസ്പൂണ്‍ റോസ്മേരി ഓയില്‍ എന്നിവ ഒരു കുപ്പിയിലേക്ക് ചേര്‍ക്കുക. കുപ്പി നന്നായി കുലുക്കി രണ്ട് എണ്ണകളും കലര്‍ത്തുക. ഇത് മുടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. രാത്രി മുഴുവന്‍ വെച്ചിട്ട് പിറ്റേന്ന് രാവിലെ കഴുകി കളയുക. ഇങ്ങനെ പതിവായി ഉപയോഗിക്കുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കുകയും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.
ഒലിവ് ഓയില്‍, കറ്റാര്‍ വാഴ, മുട്ടയുടെ മഞ്ഞക്കരു
2 ടീസ്പൂണ്‍ ഒലിവ് ഓയില്‍, കറ്റാര്‍ വാഴ ജെല്‍, 2 മുട്ടയുടെ മഞ്ഞക്കരു എന്നിവ എടുക്കുക. ഒരു ബൗള്‍ എടുത്ത് എല്ലാ ചേരുവകളും ചേര്‍ക്കുക. ഒരു മിനുസമാര്‍ന്ന മിശ്രിതം ലഭിക്കുന്നതുവരെ നന്നായി മിക്സ് ചെയ്യുക. ഇത് നിങ്ങളുടെ തലയില്‍ പുരട്ടി തലയില്‍ നന്നായി മസാജ് ചെയ്യുക. രാത്രി വച്ച ശേഷം രാവിലെ കഴുകിക്കളയുക.
പാലും തേനും ഹെയര്‍ മാസ്ക്
പാലില്‍ രണ്ട് തരത്തിലുള്ള പ്രോട്ടീനുകള്‍ അടങ്ങിയിരിക്കുന്നു, വേ പ്രോട്ടീനും കേസിനും. ഇവ രണ്ടും നിങ്ങളുടെ മുടിക്ക് ഗുണം ചെയ്യും. മുടി കൊഴിച്ചില്‍ അല്ലെങ്കില്‍ വരണ്ടതും മുഷിഞ്ഞതുമായ മുടി പോലുള്ള മുടി പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായി തേന്‍ പ്രവര്‍ത്തിക്കുന്നു. 2 ടേബിള്‍സ്പൂണ്‍ പാല്, 2 ടീസ്പൂണ്‍ തേന്‍ എന്നിവ ഒരു പാത്രത്തില്‍ യോജിപ്പിക്കുക. ഈ മിശ്രിതം എടുത്ത് തലയോട്ടിയില്‍ പുരട്ടി ഏകദേശം 3-5 മിനിറ്റ് മസാജ് ചെയ്യുക. ഒരുരാത്രി വിടുക. ഷാംപൂ-കണ്ടീഷണര്‍ ഉപയോഗിച്ച് ചെറുചൂടുള്ള വെള്ളത്തില്‍ രാവിലെ മുടി കഴുകുക. മികച്ച ഫലത്തിനായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക