ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ ഇലക്ട്രിക് മോട്ടോർസൈക്കിളുകളേക്കാൾ കൂടുതൽ വിൽക്കുന്നത് ഇലക്ട്രിക് സ്കൂട്ടറുകളാണ്.
എന്നിരുന്നാലും 2023 ൽ ഇന്ത്യൻ വിപണിയിൽ ധാരാളം പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ലഭിക്കും. ഇത് ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയെ കൂടുതൽ ത്വരിതപ്പെടുത്തും. നിങ്ങൾ നോക്കേണ്ട ചില പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ഇതാ.
മാറ്റർ: അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ മാറ്റർ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കി. ഫസ്റ്റ് ഗിയർ ഇലക്ട്രിക് മോട്ടോർസൈക്കിൾ എന്നതാണ് ഇതിന്റെ പ്രത്യേകത.
മോട്ടോർസൈക്കിളിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. അടുത്ത വർഷം മുതൽ മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് ആരംഭിക്കും.
ഹോണ്ട ഇലക്ട്രിക് മോട്ടോർസൈക്കിൾ: ഹോണ്ടയുടെ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ 2023 ജനുവരിയിൽ ആഗോളതലത്തിൽ അനാവരണം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കുമെന്ന് ഇതുവരെ അറിവായിട്ടില്ല.
ജാപ്പനീസ് നിർമ്മാതാവ് പദ്ധതിയിടുന്ന 10 പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗമായിരിക്കും പുതിയ മോട്ടോർസൈക്കിൾ. നിലവിൽ ഹോണ്ടയുടെ ഇലക്ട്രിക് മോട്ടോർസൈക്കിളിനെക്കുറിച്ച് ഒന്നും അറിയില്ല.
അൾട്രാവയലറ്റ് എഫ് 77: അൾട്രാവയലറ്റ് എഫ് 77 കുറച്ച് വർഷങ്ങളായി വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. മോട്ടോർസൈക്കിൾ കഴിഞ്ഞ വർഷം അവസാനത്തോടെ പുറത്തിറക്കി, ജനുവരിയിൽ ഡെലിവറികൾ ആരംഭിക്കും.
ഒറിജിനൽ, റീകോൺ എന്നീ രണ്ട് വേരിയന്റുകളിലാണ് F77 അവതരിപ്പിച്ചിരിക്കുന്നത്. വേരിയന്റിനെ ആശ്രയിച്ച് 206 കിലോമീറ്റർ അല്ലെങ്കിൽ 307 കിലോമീറ്റർ ആണ് ബൈക്കിന്റെ റൈഡിംഗ് റേഞ്ച്.
ഒബെൻ റോർ: ഒബെൻ അതിന്റെ റോർ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ വിൽക്കുന്നു. നിർമ്മാതാവ് 2023 ന്റെ ആദ്യ പാദത്തിൽ റോറിന്റെ ഡെലിവറി ആരംഭിക്കും.
ഇക്കോ മോഡിൽ 200 കിലോമീറ്റർ റൈഡിംഗ് റേഞ്ച് ഈ മോട്ടോർസൈക്കിളിനുണ്ട്. ബാറ്ററി പാക്ക് 4.4 kWh ആണ്, Rorr-ന് 100 kmph ആണ് ഉയർന്ന വേഗത.
ടോർക്ക് മോട്ടോഴ്സ്: ഓട്ടോ എക്സ്പോയിൽ ടോർക്ക് മോട്ടോഴ്സ് പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ പ്രദർശിപ്പിക്കും. ബ്രാൻഡ് വിൽക്കുന്ന ക്രാറ്റോസ് മോട്ടോർസൈക്കിളിന്റെ പുതിയ പതിപ്പായിരിക്കും ഇത്.
നിലവിൽ ക്രാറ്റോസ് ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ രണ്ട് വേരിയന്റുകളാണ് ടോർക്ക് വിൽക്കുന്നത്. ഇതിൽ സ്റ്റാൻഡേർഡ്, ആർ മോഡലുകൾ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക