ചായ കുടിക്കാന്‍ ഉപയോഗിക്കുന്ന ടീ ബാഗുകളാണ് ഇതിന് ഏറ്റവും നല്ലൊരു പരിഹാര മാര്‍ഗം. രണ്ട് കണ്ണിലും വയ്ക്കാനായി ഓരോ ടീ ബാഗുകള്‍ എടുക്കുക. ഇത് അല്‍പ്പ നേരം വെള്ളത്തില്‍ മുക്കി ഫ്രിഡ്ജില്‍ വയ്ക്കാം. ഇതിന് ശേഷം ടീ ബാഗുകള്‍ എടുത്ത് 10 മുതല്‍ 12 മിനിറ്റ് കണ്ണിന് മുകളില്‍ വയ്ക്കാം.
ചര്‍മ്മത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട പരിഹാരമാര്‍ഗമാണ് കറ്റാര്‍വാഴ. കണ്ണിലെ കറുപ്പ് മാറ്റാനും കറ്റാര്‍വാഴ സഹായിക്കും. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് കറ്റാര്‍വാഴ ജെല്‍ കണ്ണിന് താഴെ പുരട്ടി 5 മുതല്‍ 7 മിനിറ്റ് മസാജ് ചെയ്യുക. ഇതിന് ശേഷം കഴുകി കളയാം.
പ്രകൃതിദത്തമായ ബ്ലീച്ചിങ് ഏജന്റാണ് തക്കാളി. കണ്ണിന് താഴെയുള്ള കറുപ്പ് മാറ്റാന്‍ ഇത് സഹായിക്കും.ഒരു സ്പൂണ്‍ തക്കാളി നീരും ഒരു സ്പൂണ്‍ നാരങ്ങ നീരും സമം എടുത്ത് യോജിപ്പിക്കുക. അതിന് ശേഷം ഇത് കണ്ണിന് താഴെയിട്ട് 10 മിനിറ്റ് വച്ച ശേഷം കഴുകി കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക