കുടിവെള്ള പദ്ധതിയുടെ പമ്പിങ് ടാങ്കിന് സമീപത്ത് പുഴയിൽ വിഷം കലക്കിയ നിലയിൽ. മലപ്പുറം മൂർക്കനാടാണ് സംഭവം നടന്നത്. ആറ് പഞ്ചായത്തുകൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന വടക്കുംപുറം നിലാപ്പറമ്പ് കുടിവെള്ള പദ്ധതിയുടെ പമ്പിങ് ടാങ്കിന് സമീപത്താണ് പുഴയിൽ വിഷം കലക്കിയത്.
‘നല്ല സമയം’ തീയേറ്ററുകളിൽ നിന്നും പിൻവലിക്കുന്നുവെന്ന് ഒമർ ലുലു
പുഴയിൽ കൂട്ടത്തോടെ മീനുകൾ ചത്തുപൊങ്ങിയതോടെയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടനെ തന്നെ നാട്ടുകാർ അധികൃതരെ വിവരം അറിയിച്ചു. കൊളത്തൂർ സബ് ഇൻസ്പെക്ടർ ഹരിദാസിന്റെ നേതൃത്യത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഐഫോണിന്റെ ഏറ്റവും പുതിയ മോഡൽ വളരെ കുറഞ്ഞ വിലയില്‍! ഓഫർ ശ്രദ്ധിക്കുക
മീൻപിടുത്തക്കാരാണ് പുഴയിൽ വിഷം കലർത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. തുടർന്ന് ഈ പ്രദേശത്ത് മീൻ പിടിക്കുന്നതിനായി എത്തിയവരെയും അവരുടെ വാഹനങ്ങളും വലകളുമെല്ലാം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക