ശരീരം കാണിക്കുന്ന പല ലക്ഷണങ്ങളും ചില രോഗങ്ങളുടെ സൂചനയാവാം. അത് നന്മൾ ശ്രദ്ധിക്കാതെ പോയാൽ വലിയ ആരോഗ്യ പ്രശ്നങ്ങൾക്കു തന്നെ അത് കാരണമാകാം. അത്തരത്തിൽ ശരീരം പല സമയങ്ങളിലായി കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് കരള്‍ രോഗത്തിന്റെ തുടക്കമാകാം.
കാലിലെ നീര് പല രോഗങ്ങളുടെയും ലക്ഷണമാണ്. കാലില്‍ ഫ്ളൂയിഡ് കെട്ടി നില്‍ക്കുന്നത് കരള്‍ രോഗത്തിന്റെ ലക്ഷണം കൂടിയാണ്. കരള്‍ ഉത്പാദിപ്പിക്കുന്ന ആല്ബുമിന് എന്ന പ്രോട്ടീന്‍ കരളിനെയും വ്യക്കകളെയും ആരോഗ്യത്തോടെ സൂക്ഷിക്കുകയും രക്തധമനികളില്‍ നിന്നും സമീപത്തെ കോശസംയുക്തങ്ങളില്‍ നിന്നുമുള്ള ദ്രാവകത്തിന്റെ ചോര്‍ച്ച തടയുകയും ചെയ്യുന്നു. കരളിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ആവശ്യത്തിന് ആല്ബുമിന് ഉത്പാദിപ്പിക്കാതെ വരുന്നതോടെ ദ്രാവകങ്ങള്‍ കാലുകളിലും കണങ്കാലിലും വയറിലുമൊക്കെ അടിഞ്ഞു കൂടാന്‍ തുടങ്ങും.
കരളില്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോള്‍ ആദ്യമുണ്ടാകുന്ന ലക്ഷണമാണ് തൊലിപ്പുറത്തെ ചൊറിച്ചില്‍. എന്നാല്‍ കരള്‍ രോഗം മൂലമുണ്ടാകുന്ന ചൊറിച്ചിലൂടെ തിണ്ണര്പ്പുകള് ഉണ്ടാകാറില്ല.
കരള്‍ രോഗം വിട്ടുമാറാത്തതായി മാറുകയാണെങ്കില്‍, അടിവയറ്റില്‍ ദ്രാവകം അടിഞ്ഞുകൂടി വയറുവേദനയ്ക്ക് കാരണമാകും. കരളിന്റെയും കുടലിന്റെയും ഉപരിതലത്തില്‍ നിന്നുള്ള ദ്രാവക ചോര്‍ച്ച ഉദര അറയില്‍ ദ്രാവകം അടിഞ്ഞുകൂടുന്ന ആസ്സൈറ്റിന് കാരണമാകുന്നു. വീര്‍ത്ത വയര്‍ സിറോസിസ്, ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്, കൂടാതെ തടസ്സപ്പെട്ട ഹെപ്പാറ്റിക് സിര എന്നിവയ്ക്കും കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക