പുതിനയിലയിൽ ധാരാളമായി ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഇവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. പുതിനയില ദഹന പ്രശ്നമുള്ളവർക്ക് മികച്ചതാണ്. കാരണം ഇവ ദഹന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കും.
ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇവ ശ്വസനപ്രക്രിയയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ ഒഴിവാക്കാനും സാഹിയിക്കുമെന്ന് വിദഗ്ധർ പറയുന്നു. ചർമ്മത്തിൻറെ ആരോഗ്യത്തിനും ഇവ മികച്ചതാണ്.
ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇവ ശ്വസനപ്രക്രിയയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ ഒഴിവാക്കാനും സാഹിയിക്കുമെന്ന് വിദഗ്ധർ പറയുന്നു. ചർമ്മത്തിൻറെ ആരോഗ്യത്തിനും ഇവ മികച്ചതാണ്.
പുതിന ചായ തയ്യാറാക്കുന്നത് എങ്ങനെയെന്നറിയാം…
വേണ്ട ചേരുവകൾ…
തേലിയ പൊടി 1 ടീസ്പൂൺ
പുതിനയില 5 ഇലകൾ
തേൻ 1 ടീസ്പൂൺ
വെള്ളം 2 ഗ്ലാസ്
നാരങ്ങ നീര് 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം…
ആദ്യം വെള്ളം നല്ല പോലെ തിളപ്പിക്കുക. തിളച്ച് കഴിഞ്ഞാൽ അതിലേക്ക് തേയില പൊടി ഇടുക. ശേഷം പുതിനയിലയും ചേർക്കുക. ശേഷം കുടിക്കുന്നതിന് പത്ത് മിനുട്ട് മുമ്പ് തേനും നാരങ്ങ നീരും ചേർക്കും. ശേഷം കുടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക