പാരീസ്: ലൈംഗിക രോഗങ്ങൾ തടയുക എന്ന ഉദ്ദേശ്യത്തോടെ ഫ്രാൻസിൽ 26 വയസിന് താഴെയുള്ള യുവാക്കൾക്ക് സൗജന്യമായി കോണ്ടം ലഭിച്ചു തുടങ്ങി.
കഴിഞ്ഞ ഡിസംബറിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ സ്ത്രീകൾക്കും കുറിപ്പടി ഇല്ലാതെ ഗർഭനിരോധന ഗുളികകൾ ലഭ്യമാക്കുമെന്നും സർക്കാർ വക്താവ് ഒലിവിയർ വെരാൻ ട്വീറ്റ് ചെയ്തു.
ഫ്രാൻസിലെ ഇരുപത്തിയഞ്ച് വയസിന് താഴെ പ്രായം വരുന്ന സ്ത്രീകള്‍ക്ക് 2022 ജനുവരി 1 മുതൽ തന്നെ ഗര്‍ഭനിരോധന ഗുളികകള്‍ സൗജന്യമായിരുന്നു. പുതിയ മാറ്റം അനുസരിച്ച് 18 വയസ്സിന് താഴെയുള്ളവർക്കും ഗര്‍ഭനിരോധന ഗുളികകള്‍ സൗജന്യമായി ലഭിക്കും.
“യുവാക്കൾക്കിടയിൽ ലൈംഗികരോഗങ്ങൾ വർധിച്ചുവരികയാണ്. അതിനാലാണ് ഞങ്ങൾ ഇത്തരമൊരു പ്രതിരോധ വിപ്ലവത്തിന് തുടക്കമിടുന്നത്,” ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക