‘മാളികപ്പുറം’ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയെ സന്ദർശിച്ച് നടൻ ഉണ്ണി മുകുന്ദൻ.
‘‘മാളികപ്പുറം സിനിമയുടെ കോഴിക്കോട്/കണ്ണൂർ പ്രചാരണ പരിപാടികൾക്കിടെ വത്സൻ തില്ലങ്കേരി ചേട്ടനെ കണ്ടുമുട്ടി, എന്തു നല്ല മനുഷ്യൻ. കണ്ണൂരിലെയും കോഴിക്കോട്ടെയും ആളുകളും എത്ര നന്മ നിറഞ്ഞവർ. നല്ല ഭക്ഷണവും മതിയാവോളം സ്നേഹവും.
ഞങ്ങളുടെ സിനിമ കേരളത്തിലുടനീളം വളരെയധികം ഇഷ്ടപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു എന്നറിഞ്ഞതിൽ വളരെ സന്തോഷം. വരും ദിവസങ്ങളിൽ ഇന്ത്യയിൽ ഒട്ടാകെയും പുറത്തും റിലീസ് ചെയ്യും. മറ്റ് ഭാഷാ പതിപ്പുകൾ ഉടൻ പുറത്തിറങ്ങും. വളരെ നന്ദി- ഉണ്ണി മുകുന്ദൻ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക