പെട്ടെന്ന് ബിപി കുറഞ്ഞാൽ എന്തു ചെയ്യും എന്ന് ചിന്തിച്ചിട്ടുണ്ടോ. ചില ആളുകളില്‍ ഇത് കൂടിയും മറ്റ് ചിലരില്‍ കുറഞ്ഞുമിരിക്കാം. രക്തസമ്മര്‍ദ്ദം സാധാരണ നിലയെക്കാള്‍ താഴുന്നത് ഹൈപ്പോ ടെന്‍ഷന്‍ എന്ന് പറയപ്പെടുന്നു. നിര്‍ജ്ജലീകരണം മുതല്‍ ശാരീരിക മാറ്റങ്ങള്‍ വരെ രക്തസമ്മര്‍ദ്ദം കുറയാന്‍ കാരണമാകാറുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. പെട്ടെന്ന് ഒരാളുടെ ബിപി കുറഞ്ഞ് പോയാൽ അയാൾക്ക് നൽകേണ്ട ചില പാനീയങ്ങൾ നോക്കാം.
ബീറ്റ്റൂട്ട് ജ്യൂസും കാരറ്റ് ജ്യൂസും രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ വളരെയധികം സഹായിക്കും. ആരോഗ്യത്തിന് ഏറ്റവും മികച്ചത് കൂടിയാണ് ഈ പാനീയങ്ങള്‍.
കുറഞ്ഞ രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാന്‍ നിരവധി മരുന്നുകളും ചികിത്സകളും ലഭ്യമാണ്. അര ടീസ്പൂണ്‍ ഉപ്പ്, അതായത് കല്ല് ഉപ്പ് (2.4 ഗ്രാം) ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് കുടിക്കുന്നത് താഴ്ന്ന രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ സഹായിക്കും. നാരങ്ങ വെള്ളത്തില്‍ ഉപ്പിട്ട് കുടിക്കുന്നതും രക്തസമ്മര്‍ദ്ദം കൂട്ടാന്‍ സഹായിക്കും.
ആയുര്‍വേദ ഗുണങ്ങള്‍ വളരെയധികം അടങ്ങിയിട്ടുള്ളതാണ് തുളസി. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്നതാണ് തുളസി. രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ തുളസി വളരെയധികം സഹായിക്കും. രക്തസമ്മര്‍ദ്ദം കുറയുമ്പോള്‍ തുളസിയിട്ട ചായ കുടിക്കുന്നത് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക