ഈന്തപ്പഴം ഇഷ്ടമില്ലാത്തവരായി ചുരുക്കം ചിലരെ ഉണ്ടാകു. നല്ല സ്വാദിഷ്ടമായ ഒന്നാണിത്. മാത്രമല്ല ആരോഗ്യത്തിന് മികച്ചതാണ് ഈന്തപ്പഴം.ഇത് രാവിലെ പ്രാതലിനൊപ്പം രണ്ടു മൂന്നെണ്ണം ശീലമാക്കുന്നത് ഏറെ ഗുണകരമാണ്.
ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്നതിനും കോള്‍ഡ് പോലുള്ള പ്രശ്നങ്ങള്‍ക്കും ഈന്തപ്പഴം നല്ലൊരു പരിഹാരമാണ്. കോള്‍ഡ്, അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ ഇതുണ്ടെങ്കില്‍ ദിവസവും രാവിലെ ഈന്തപ്പഴം കഴിയ്ക്കുന്നത് ഇത്തരം രോഗാവസ്ഥകള്‍ തടഞ്ഞു നിര്‍ത്താനുള്ള രോഗപ്രതിരോധ ശേഷി നല്‍കും
തടി കുറയ്ക്കാന്‍ സഹായിക്കുന്ന വഴിയാണ് പ്രാതലില്‍ ഈന്തപ്പഴം ഉള്‍പ്പെടുത്തുകയെന്നത്. ഇത് നാരുകളാല്‍ സമ്പുഷ്ടമാണ്. പെട്ടെന്ന് വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കും. വിശപ്പു കുറയ്ക്കും. ഇതിലെ സ്വാഭാവിക മധുരം ഭക്ഷണം മതിയെന്ന തൃ്പ്തിയുണ്ടാക്കുന്നതിനാല് തന്നെയും അമിത ഭക്ഷണം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ദഹനം എളുപ്പമാക്കുന്ന ഒന്നു കൂടിയാണിത്. കുടല് ആരോഗ്യത്തിന് മികച്ചതും
പ്രതികരിക്കാൻ ഇവിടെ എഴുതുക