വയറുവേദനയും വയറിളക്കവും പലരും നേരിടുന്ന പ്രശ്നമാണ്. ചികിത്സിച്ചാൽ വേഗത്തിൽ മാറ്റാൻ കഴിയുന്നതാണ് ഈ പ്രശ്നങ്ങൾ. ഇത് മാത്രമല്ല ചില ചായ വയറുവേദനയും വയറിളക്കവും ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്.
വളരെ രുചിയുള്ള ഹെര്‍ബല്‍ ടീകളില്‍ ഒന്നാണ് ലെമണ്‍ ടീ. ഇതിലെ പുളിപ്പും മധുരമുള്ള സ്വാദും വയറിളക്കം സുഖപ്പെടുത്തുന്നതിന് മികച്ചതാണ്. വയറുവേദന അനുഭവപ്പെടുമ്പോഴെല്ലാം നിങ്ങള്‍ക്ക് ഒരു കപ്പ് ലെമണ്‍ ടീ കുടിക്കാം. വൈറല്‍ ബാക്ടീരിയകളെയും അണുബാധകളെയും നശിപ്പിക്കുന്ന ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ലെമണ്‍ ടീ. തേന്‍ ചേര്‍ത്തും ഈ ചായ നിങ്ങള്‍ക്ക് കഴിക്കാം.
വയറിളക്കത്തിന് പരിഹാരം കാണാന്‍ ഇഞ്ചി ചായ വളരെ നല്ലതാണ്. ഇതില്‍ ഇഞ്ചി സംയുക്തമായ സിന്‍ഗെറോണ്‍ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ശരീരത്തിന്റെ ദഹനം മെച്ചപ്പെടുത്തുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഓക്കാനം, ജലദോഷം തുടങ്ങിയവ ചികിത്സിക്കാനും ഇഞ്ചി ചായ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക