ഫ്ലിപ്കാർട്ടിൽ ഈ വർഷത്തെ ബിഗ് ബാംഗ് സെയിൽ പ്രഖ്യാപിച്ചു. ഓഫർ ഓൺ എവരി ഡീൽ എന്നാണ് വിൽപ്പനയുടെ ടാഗ്ലൈൻ. വിൽപ്പനയിൽ, ഫ്ലിപ്കാർട്ട് പേ ലേറ്റർ വഴി തൽക്ഷണ ക്രെഡിറ്റിൽ 1,000 രൂപയുടെ ഗിഫ്റ്റ് കാർഡ് ലഭിക്കും. പതിവുപോലെ, ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഈ വിൽപ്പനയിലേക്കും നേരത്തെ പ്രവേശനം ലഭിക്കും. അതായത്, പ്ലസ് അംഗങ്ങൾക്ക് വിൽപ്പനയുടെ ആനുകൂല്യം ഒരു ദിവസം മുമ്പ് ലഭിക്കും.
സെല്ലിൽ ഇലക്ട്രോണിക് ഇനങ്ങൾക്ക് 80% വരെ കിഴിവ് നൽകുന്നുണ്ട്. 999 രൂപ പ്രാരംഭ വിലയിൽ ഉപഭോക്താക്കൾക്ക് വിൽപ്പനയിലെ മികച്ച സൗണ്ട്ബാറുകൾ വീട്ടിലെത്തിക്കാനാകും. ഇതിന് പുറമെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ലാപ്ടോപ്പ് 15,990 രൂപ പ്രാരംഭ വിലയിൽ ലഭ്യമാക്കുന്നു.
ഉപഭോക്താക്കൾക്ക് 1,299 രൂപയിൽ ആരംഭിക്കുന്ന മുൻനിര ബ്രാൻഡഡ് സ്മാർട്ട് വാച്ചുകളും 599 രൂപയിൽ ആരംഭിക്കുന്ന മികച്ച വിൽപ്പനയുള്ള ഇയർബഡുകളും വീട്ടിലെത്തിക്കാം.
മികച്ച വിൽപ്പനയുള്ള സ്മാർട്ട് ടിവികൾ ബിഗ് സേവിംഗ് ഡേയ്സ് സെയിലിൽ 65% വരെ കിഴിവിൽ ലഭ്യമാക്കുന്നു. കൂടാതെ, ഉപഭോക്താക്കൾക്ക് 55% വരെ വിലക്കുറവിൽ ഫ്രിഡ്ജുകൾ വാങ്ങാം. വിൽപ്പനയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഷിംഗ് മെഷീൻ 55% വിലക്കിഴിവിലും അടുക്കള സാധനങ്ങൾ 299 രൂപ പ്രാരംഭ വിലയിലും വാങ്ങാമെന്നാണ് ബാനറിൽ നിന്ന് അറിയാൻ കഴിഞ്ഞത്.
വിൽപ്പനയിൽ ഉപഭോക്താക്കൾക്ക് അടുക്കള, ഹോം വിഭാഗത്തിലുള്ള ഇനങ്ങൾ വെറും 49 രൂപ പ്രാരംഭ വിലയിൽ വീട്ടിലെത്തിക്കാം. ഗൃഹാലങ്കാരവും ലൈറ്റിംഗും ഇവിടെ നിന്ന് 99 രൂപ പ്രാരംഭ വിലയിലും, ബ്ലാങ്കറ്റുകൾ, ബെഡ്ഷീറ്റുകൾ എന്നിവയ്ക്ക് 80% വരെ കിഴിവും അടുക്കള, ഡൈനിംഗ് ആക്സസറികൾ എന്നിവയ്ക്ക് 80% വരെ കിഴിവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക