ബേസില്‍ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം ‘കഠിന കഠോരമീ അണ്ഡകടാഹ’ത്തിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. ‘ലൈഫ് ലോക്ക് സേഫ്റ്റി വീക്ക്..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഗോവിന്ദ് വസന്തയുടേത് തന്നെ സംഗീതത്തിന് വരികൾ എഴുതിയത് ഷർഫു ആണ്. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച ഹർഷദ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിക്കുന്നത്. ബേസിലിനൊപ്പം ഇന്ദ്രൻസ്, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക