ശ്രീനഗർ: കശ്മീരിലെ സോനാമാർഗ് മേഖലയിൽ മഞ്ഞുവീഴ്ചയിൽ ഒരു നിർമ്മാണ തൊഴിലാളി മരിച്ചു. 2 തൊഴിലാളികളെ കാണാതായതായി. മരിച്ച തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പോലീസ്, എസ്ഡിആർഎഫ്, ആർമി, ബീക്കൺ, എംഇഐഎൽ ടീമുകളുടെ രക്ഷാപ്രവർത്തനം ഹിമപാതമുണ്ടായ സ്ഥലത്തുണ്ട്. ആംബുലൻസുകളും മറ്റ് പ്രഥമശുശ്രൂഷ കിറ്റുകളും ഉള്ള മെഡിക്കൽ ടീമുകളും സ്ഥലത്തുണ്ട്- പോലീസ് പറഞ്ഞു.
മധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സോനാമാർഗിലെ ബാൽതാൽ പ്രദേശത്തിന് സമീപമാണ് ഹിമപാതം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക