കമൽ ഹാസന്റെ മകൾ എന്ന ലേബലിൽ നിന്നും മാറി കരിയറിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് ശ്രുതി ഹാസൻ. ഹിന്ദി സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ശ്രുതി ഇന്ന് തെന്നിന്ത്യയിൽ തിരക്കുള്ള താരമാണ്.
നടി മാനസികമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ചികിത്സ തേടുകയുമാണെന്നായിരുന്നു ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു. . ഇപ്പോഴിതാ തനിക്കെതിരെ വന്ന വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ശ്രുതി ഹാസൻ.
തനിക്കെതിരെ വരുന്ന വാർത്തയോട് രൂക്ഷമായാണ് ശ്രുതി ഹാസൻ പ്രതികരിച്ചിരിക്കുന്നത്. തനിക്ക് മാനസിക പ്രശ്നമല്ല പനി ആയിരുന്നെന്ന് താരം വ്യക്തമാക്കി
‘ഇത് പോലുള്ള തെറ്റായ വിവരങ്ങളും ഇത്തരം വിഷയങ്ങളുടെ അമിതമായ നാടകീയ വൽക്കരണവും അശ്രദ്ധമായ കൈകാര്യം ചെയ്യലും ആണ് മാനസിക ആരോഗ്യത്തെക്കുറിച്ച് സംസാരിക്കാൻ ആളുകളെ ഭയപ്പെടുത്തുന്നത്. അത് നടക്കില്ല’
‘ഞാൻ എപ്പോഴും മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കും. എല്ലാ തരത്തിലും സ്വയം ശ്രദ്ധ നൽകുന്നതിനെ ഞാൻ പ്രോത്സാഹിപ്പിക്കും. എനിക്ക് വൈറൽ പനി ആയിരുന്നു. ഇനി നിങ്ങൾക്ക് അത്തരം പ്രശ്നം വരികയാണെങ്കിൽ തെറാപിസ്റ്റിനെ കാണിക്കൂ, ശ്രുതി ഹാസൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
നേരത്തെ തനിക്ക് പിസിഒഎസ് ഉള്ള കാര്യം ശ്രുതി ഹാസൻ തുറന്ന് പറഞ്ഞിരുന്നു. ആർത്തവ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ മടിക്കേണ്ടതില്ലെന്നും വണ്ണം വെക്കൽ, മൂഡ് സ്വിംഗ്സ്, മുടി കൊഴിച്ചിൽ, മുഖക്കുരു തുടങ്ങിയ നിരവധി പ്രശ്നങ്ങൾ സ്ത്രീകൾ അനുഭവിക്കുന്നുണ്ടെന്നും ശ്രുതി ഹാസൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക