കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റിയെടുക്കുന്നതിനും തക്കാളി നാരങ്ങാനീര് വളരെയധികം സഹായിക്കുന്നുണ്ട്. ഇവ രണ്ടും മിക്സ് ചെയ്ത് കണ്ണിന് ചുറ്റും പുരട്ടാവുന്നതാണ്.
ഒരു സ്പൂണ്‍ തക്കാളി നീരും, ഒരു സ്പൂണ്‍ നാരങ്ങ നീരും നന്നായി മിക്സ് ചെയ്ത് എടുക്കണം. ഇത് കണ്ണിന് ചുറ്റും പുരട്ടി 10 മിനിറ്റ് വെക്കണം. അതിനുശേഷം കഴുകി കളയാവുന്നതാണ്.
നല്ല തണുപ്പിച്ച പാല് മുഖത്തും അതുപോലെ, ചര്‍മ്മത്തിന് ചുറ്റും പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കുന്നതിനും ചര്‍മ്മം നല്ല സോഫ്റ്റാക്കുന്നതിനും സഹായിക്കും. ഇത് നല്ലൊരു നാച്വറല്‍ ക്ലെന്‍സര്‍ പോലെ പ്രവര്‍ത്തിക്കുന്നു.
കറ്റാര്‍വാഴ മുടിയ്ക്കും അതുപോലെ, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ദിവസേന കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ മാറ്റിയെടുക്കുന്നതിനും അതുപോലെ, ചര്‍മ്മത്തിന് യുവത്വം നല്‍കുന്നതിനും ഇത് സഹായിക്കുന്നു.
മുഖത്ത് മാത്രമല്ല, കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറ്റിയെടുക്കുന്നതിനും കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുന്നത് നല്ലതാണ്. കറ്റാര്‍വാഴ ജെല്‍ കണ്ണിന് ചുറ്റും പുരട്ടിയതിന് ശേഷം ഒരു 5-7 മിനിറ്റ് നന്നായി മസാജ് ചെയ്ത് കൊടുക്കണം. നിങ്ങള്‍ക്ക് നന്നായി ഒട്ടുന്നത് പോലെ തോന്നുന്നുവെങ്കില്‍ കുറച്ച് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക