പേരയിലെ വെെറ്റമിൻ ബി കോംപ്ലക്സ് സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഇവ മുടികൊഴിച്ചിൽ തടയുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യും. മുടിയുടെ ആരോഗ്യത്തിന് പേരയില കൊണ്ടുള്ള ചില ഹെയർ പാക്കുകൾ പരിചയപ്പെടാം…
ഒന്ന്…
ഒരു പിടി പേരയില അരച്ചെടുത്തതിൽ മൂന്ന് വലിയ സ്പൂൺ തെെര് ചേർത്ത് ശിരോചർമ്മത്തിൽ പുരട്ടുക. അരമണിക്കൂറിന് ശേഷം താളിയോ ഷാംപൂവോ ഉപയോഗിച്ച് കഴുകി കളയുക. ഈ പാക്ക് ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കാം.
രണ്ട്…
പത്ത് പേരയില അരച്ചെടുത്ത് അതിലേക്ക് കറ്റാർവാഴ ജെലും കൂടി മിക്സ് ചെയ്ത് തലയോട്ടിയിൽ പുരട്ടുക.15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം.
മൂന്ന്…
ഒരു കെെ നിറയെ പേരയില നാലോ അഞ്ചോ തുളസിയില, ഒരു പിടി ആര്യവേപ്പില എന്നിവ അരച്ച് മിശ്രിതമാക്കുക. ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയാം. താരൻ അകറ്റാൻ മികച്ചൊരു പാക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക