നടി മൃദുല മുരളിയുടെ സഹോദരൻ മിഥുൻ മുരളി വിവാഹിതനായി. നീണ്ട പത്ത് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വജ്രം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് മിഥുൻ. മാടത്തക്കിളി എന്ന ഗാനം അത്രത്തോളം പ്രേക്ഷക പ്രീതി നേടിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായാണ് മിഥുൻ അഭിനയിച്ചത്.
സുബീഷ് സുധി നായകനായി എത്തുന്നു, ആശംസകൾ നേർന്ന് ലാൽജോസ്
പിന്നീട് ചില ചിത്രങ്ങളിൽ മിഥുൻ എത്തിയെങ്കിലും തുടർന്ന് വലിയൊരു ഇടവേള എടുക്കുകയായിരുന്നു. ശക്തമായ കഥാപാത്രം കിട്ടിയാൽ സിനിമയിലേക്ക് തിരിച്ചു വരുമെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ താരം വിവാഹിതനായിരിക്കുകയാണ്. പ്രണയവിവാഹമാണ്. മൃദുലയുടെ സുഹൃത്ത് മീനാക്ഷിയുടെ സഹോദരി കല്യാണിയാണ് മിഥുന്റെ വധു. ഇരുവരും വർഷങ്ങളോളമായി പ്രണയത്തിലായിരുന്നു.
ഉള്ളി സത്തിന് രക്തത്തിലെ പഞ്ചസാരയുടെ 50% കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷണം
സിനിമ- ടിവി മേഖലയിൽ നിന്നായി നിരവധി പേരാണ് വിവാഹത്തിൽ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക