മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് സുബീഷ് സുധി. ചെറിയ വേഷങ്ങളിലാണെങ്കിലും തന്റെ കഥാപാത്രത്തെ മനോഹരമാക്കുവാൻ വേണ്ട ചേരുവകളെല്ലാം സുബീഷിന്റെ കയ്യിൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ വേഷങ്ങൾ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സുബീഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഒരുങ്ങുകയാണ്.
സിനിമാ ചിത്രീകരണത്തിനിടെ ബോട്ടപകടം; നടൻ വിജയ് ആന്റണി ആശുപത്രിയിൽ
സംവിധായകൻ ലാൽജോസ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. സുബീഷിന് ആശംസകൾ നേർന്നാണ് അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ലാൽജോസിന്റെ ഫേസ്ബുക്ക് കുറിപ്പ് ;
‘അനുരാഗ മധുചഷകം’ ആഷിക്ക് അബുവിന്റെ നീലവെളിച്ചത്തിലെ ഗാനം പുറത്തുവിട്ടു
സുബീഷ് സുധിയെന്ന അഭിനയമോഹിയായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത് 2006ലാണ്. ക്ലാസ്മേറ്റ്സ് എന്ന എന്റെ സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെ സുബീഷ് അവതരിപ്പിച്ചു. സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരിൽ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ ആളായിരുന്നു സുബീഷ്. പിന്നീട് മലയാളത്തിൽ പല സംവിധായകരുടെ സിനിമകളിൽ സുബീഷ് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.
ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച് ജേഴ്സി അണിഞ്ഞ് കളത്തിലിറങ്ങി മഞ്ജു
സിനിമയിലേക്ക് പ്രവേശിച്ച് 16 വർഷങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവിലെത്തി നിൽക്കുകയാണ് സുബീഷ്. സുബീഷ് ആദ്യമായൊരു ചിത്രത്തിൽ നായകവേഷത്തിലെത്തുകയാണ്. സുബീഷിനെ മലയാള സിനിമയിലേക്ക് കൈപിടിച്ചു കയറ്റാൻ സാധിച്ച വ്യക്തിയെന്ന നിലയിൽ ഈ വേളയിൽ ഏറ്റവും സന്തോഷിക്കുന്നതും ഞാൻ തന്നെയാവും.
മലയാളികളുടെ പ്രിയതാരം റിമയ്ക്ക് ഇന്ന് പിറന്നാൾ, ആശംസകൾ പങ്കുവച്ച് നിരവധിപേർ
നിസാം റാവുത്തറിന്റെ കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് പൊതുവാൾ, രഞ്ജിത്ത് ടി.വി എന്നിവർ ചേർന്നാണ്. കൂടുതൽ വിവരങ്ങൾ സിനിമയുടെ അണിയറ പ്രവർത്തകർ പിന്നീട് പുറത്തുവിടുന്നതായിരിക്കും. സിനിമയോടുള്ള അഭിനിവേശവും തോറ്റുപിന്മാറാൻ തയാറല്ലെന്ന നിശ്ചയദാർഢ്യവും കൈമുതലാക്കിയ ഈ ചെറുപ്പക്കാരന് ജീവിതത്തിന്റെ പുതിയ വഴിത്തിരിവിൽ എല്ലാവിധ സ്നേഹവും ആശംസകളും നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക