ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ജമ്മു കാശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് നാല് തീവ്രവാദ ലോഞ്ച് പാഡുകള്‍ സജീവമാക്കിയതായി സൂചന.
മസ്രൂര്‍ ബഡാ ഭായ്, ചപ്രാല്‍, ലൂണി, ഷകര്‍ഗഡ് എന്നീ തീവ്രവാദ ലോഞ്ച് പാഡുകള്‍ സജീവമാക്കിയാതായാണ് സൂചന. ഈ ലോഞ്ച് പാഡുകളില്‍ ലഷ്കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നിവയുടെ തീവ്രവാദികള്‍ ഒത്തുകൂടുന്നതായാണ് റിപ്പോര്‍ട്ട്.
മേഖലയില്‍ ഭീകരാക്രമണം ഉണ്ടാകാതിരിക്കാന്‍ സൈന്യം അതീവ ജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക