രണ്ട് തലയിണ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് തല കൂടുതല്‍ പൊന്തിയിരിക്കുന്നതിന് സഹായിക്കും. ഇത് വായുസഞ്ചാരം കൃത്യമായി നടക്കുന്നതിനും, തടസ്സങ്ങളൊന്നും ഇല്ലാതെ തന്നെ ശ്വസിക്കാനും സഹായിക്കുന്നു. ഇത് കൂര്‍ക്കം വലി കുറയ്ക്കാന്‍ സഹായിക്കും.
വണ്ണം കൂടുന്നതിനനുസരിച്ച് തൊണ്ടയിലെ ടിഷ്യൂസിന്റെ അളവ് കൂടുന്നു. ഇത് വായുസഞ്ചാരം കുറയ്ക്കുകയും കൂര്‍ക്കംവലിയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. അതിനാല്‍, തടി കുറയ്ക്കേണ്ടത് അനിവാര്യം തന്നെ.
ഉറങ്ങുന്നതിന് മൂന്നോ നാലോ മണിക്കൂര്‍ മുന്‍പ് മദ്യം കഴിക്കുന്നത് ഒഴിവാക്കാം. മദ്യം തൊണ്ടയിലെ പേശികളെ ശാന്തമാക്കുകയും ഇത് വായുസഞ്ചാരം കുറയ്ക്കുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. ഇത് കൂര്‍ക്കംവലിക്ക് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക