ആർത്തവത്തിന്റെ ആദ്യ ദിനങ്ങളിൽ രക്തസ്രാവം കൂടുതലാകും എന്നതുകൊണ്ട് ധാരാളം ശരീരം അനങ്ങിയില്ല വ്യായാമങ്ങൾ ചെയ്യുക ദുഷ്കരമാവും. അതുകൊണ്ട് വളരെ പതുക്കെയുളള ശാരീരിക ചലനങ്ങൾ മാത്രമുള്ള വ്യായാമങ്ങളാകണം ആ ദിവസങ്ങളിൽ ചെയ്യേണ്ടത്. ആർത്തവത്തിന്റെ പേരിൽ വ്യായാമം ഒന്നോ രണ്ടോ ആഴ്ചക്ക് മുടക്കുന്നവർ പലർക്കും പിന്നീട് അതിലേക്ക് തിരികെ വരാൻ സാധിക്കാറില്ല.
ആർത്തവകാലത്തെ വ്യായാമം എന്നത് പരസ്പര വിരുദ്ധമായ ഒരു കാര്യമായി പലർക്കും തോന്നാമെങ്കിലും, വ്യായാമം എന്നത് ആർത്തവകാലത്തുണ്ടാവുന്ന മാനസിക സമ്മർദ്ദങ്ങളെ പലതിനെയും അതിജീവിക്കാൻ ഏറെ സഹായകരമാവുന്ന ഒന്നാണ്. എന്നാൽ, അങ്ങനെ പറയുമ്പോഴും, ഇക്കാര്യത്തിലും ചെയ്യാവുന്നതും ചെയ്തു കൂടാത്തതുമായ പലതുമുണ്ട്. ഈ ദിവസങ്ങളിൽ ചെയ്യുന്ന ചില വ്യായാമങ്ങൾ ഗുണകരമാണ് എങ്കിലും, മറ്റു ചിലത് ഈ ദിവസങ്ങളിൽ ഒഴിവാക്കുന്നതാണ് നല്ലത്.
അതുവരെ ചെയ്തുകൊണ്ടിരുന്ന എക്സർസൈസുകൾ കടുപ്പം കൂടിയതാണ് എന്നപേരിൽ പൂർണമായി വ്യായാമം തന്നെ ഉപേക്ഷിക്കാതെ, കുറച്ചുകൂടി കുറഞ്ഞ ഭാരങ്ങളിലേക്കും, താരതമ്യേന എളുപ്പമായ എയ്റോബിക്സ്, യോഗ പോലുള്ള വ്യായാമങ്ങളിലേക്കും ആ ദിനങ്ങളിൽ ചുവടുമാറി വ്യായാമം എന്ന നല്ല ശീലം മുടങ്ങാതെ കാക്കുന്നതാണ് ബുദ്ധി. നടത്തം, ലെഗ് ലിഫ്റ്റ്, സൈഡ് ലഞ്ചസ്, പ്ലാങ്ക്, ചൈൽഡ് പോസ് തുടങ്ങിയ വ്യായാമങ്ങൾ ഈ സമയത്ത് ചെയ്യാം എന്ന് ഡോക്ടർമാർ നിർദേശിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക