ശരീരത്തില്‍ നിന്നുള്ള അധികമായ വെള്ളം, ഉപ്പ്, ധാതുക്കള്‍ എന്നിവയെല്ലാം പുറന്തള്ളി ഇതെല്ലാം ശരീരത്തിനകത്ത് ‘ബാലന്‍സ്ഡ്’ ആയി നിര്ത്തുകന്ന അവയവമാണ് വൃക്ക. എന്നാല്‍ ചില ജീവിതരീതികള്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയേക്കും. അത്തരത്തിലുള്ള പത്ത് ശീലങ്ങളെ കുറിച്ചാണിനി സൂചിപ്പിക്കുന്നത്
ശരീരവേദനകള്‍ക്കും മറ്റും പരിഹാരമായി കഴിക്കുന്ന തരം പെയിന്‍കില്ലറുകളുടെ അമിതോപയോഗം. ചിലര്‍ എല്ലായ്പോഴും ഇത്തരം പെയിന്‍കില്ലറുകളെ ആശ്രയിക്കാറുണ്ട്. ക്രമേണ ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും.
സോഡിയം അഥവാ ഉപ്പ് അമിതമായി ഡയറ്റിലുള്‍പ്പെടുത്തുന്നതും വൃക്കകള്‍ക്ക് നല്ലതല്ല. ഇതും ക്രമേണ വൃക്കകളെ തകരാറിലാക്കാന്‍ കാരണമാകുന്നു.
പ്രോസസ്ഡ് ഫുഡ് ധാരാളമായി ഉപയോഗിക്കുന്നവര്‍ ഇന്നുണ്ട്. ഇത്തരം ഭക്ഷണങ്ങളും വൃക്കകള്‍ക്ക് അത്ര നല്ലതല്ല.
ചിലര്‍ ശരീരത്തിന് ആവശ്യമായത്ര വെള്ളം കുടിക്കാതിരിക്കും. ഇത്തരത്തില്‍ ആവശ്യത്തിന് വെള്ളം എത്താതെ ദീര്‍ഘകാലം തുടരുന്നതും വൃക്കകളെ പ്രശ്നത്തിലാക്കുന്നു.
കൃത്യമായ ഉറക്കവും വൃക്കകളുടെ ആരോഗ്യത്തിന് ആവശ്യമാണ്. അതിനാല്‍ ദീര്‍ഘകാലത്തേക്ക് ഉറക്കത്തിന്റെ ചിട്ടയില്ലാതാകുന്നത് വൃക്കകള്‍ക്ക് നല്ലതല്ല.
ഉപ്പ് പോലെ തന്നെ പഞ്ചസാരയും അമിതമാകുന്നത് വൃക്കകള്‍ക്ക് നല്ലതല്ല. അമിതവണ്ണം, ഉയര്‍ന്ന ബിപി, പ്രമേഹം എന്നിങ്ങനെയുള്ള പ്രശ്നങ്ങളും പഞ്ചസാരയുടെ അമിതോപയോഗം മൂലമുണ്ടാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക