ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും സഹായിക്കുന്നതാണ് വിപരീത വീരഭദ്രാസനം. ഇത് ചെയ്യുന്നതിലൂടെ അത് നെഞ്ചിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ശ്വസനാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ വാരിയെല്ലിന്റെ വഴക്കം മെച്ചപ്പെടുത്തുന്നതിനും ഏറ്റവും മികച്ചതാണ് ഈ യോഗ പോസ്.
ഹാംസ്ട്രിംഗ്സ്, ഞരമ്പുകള്‍, ക്വാഡ്രിസെപ്സ്, ഗ്ലൂറ്റിയസ് എന്നിവയെ നന്നായി സ്ട്രെച്ച് ചെയ്യുന്നു. ഇത് കൂടാതെ കാല്‍മുട്ടുകള്‍, ഇടുപ്പ്, കണങ്കാല് എന്നിവയെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ഇടുപ്പിലെ കൊഴുപ്പകറ്റി ശരീരത്തിന് ഒതുക്കം നല്‍കുന്നതിനും വീരഭദ്രാസനം സഹായിക്കുന്നു. അത് വഴി ശരീരത്തിന് വഴക്കം വര്‍ദ്ധിക്കുകയും ശരീരത്തിലുണ്ടാവുന്ന അനാവശ്യ കൊഴുപ്പിനെ പുറന്തള്ളുന്നതിന് സാധിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ജോലി സമ്മര്‍ദ്ദം കുറക്കുന്നതിനും ശരീരത്തിന് ആവശ്യത്തിന് വിശ്രമവും കരുത്തും നല്‍കുന്നതിനും വിപരീത വീരഭദ്രാസനം മികച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക