നല്ല ഉറക്കം പരമ പ്രധാനമാണ്. ഉറക്കം കുറയുന്നത് തടി കൂടാന്‍ പല തരത്തിലും ഇടയാക്കും. ഇത് ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടാക്കും. സ്ട്രെസ് കൂട്ടും. സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ മെറ്റബോളിസത്തെ ബാധിയ്ക്കുന്ന ഒന്നാണ്. ഇതു പോലെ തൈറോയ്ഡ്, പിസിഒഎസ് പോലുള്ള പല ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ക്കും ഉറക്കക്കുറവും നേരം തെറ്റിയുള്ള ഉറക്കവും വഴിയൊരുക്കും
ലിഫ്റ്റിന് പകരം കോണിപ്പടികള്‍ ഉപയോഗിയ്ക്കുക എന്നതാണ് മറ്റൊരു വഴി. കോണിപ്പടികള്‍ കയറിയറങ്ങുന്നത് നല്ലൊരു വ്യായാമമാര്‍ഗമാണ്. ആരോഗ്യം ലഭിയ്ക്കും, ഒപ്പം കലോറി കുറയുകയും ചെയ്യും. ലിഫ്റ്റ് സൗകര്യം ലഭ്യമാണെങ്കിലും കയറാവുന്നത്ര കോണിപ്പടികള്‍ തന്നെ കയറുക. ഇത് ഓഫീസിലെങ്കിലും വീട്ടിലെങ്കിലും. വീട്ടില്‍ കോണിപ്പടികളുണ്ടെങ്കില്‍ ഇത് കയറിയിറങ്ങുന്നത് തന്നെ നല്ലൊരു വ്യായാമമാണ്
ആരോഗ്യകരമായ ഡയറ്റ് പാലിയ്ക്കുകയെന്നതാണ് മറ്റൊരു കാര്യം. ദോഷകരമായ കൊഴുപ്പുകള്‍ ഒഴിവാക്കുക. ധാരാളം നാരുകള്‍ അടങ്ങിയവ ശീലമാക്കുക. പച്ചക്കറികളും പഴങ്ങളും സാലഡുകളും സൂപ്പുമെല്ലാം നിത്യ ജീവിതത്തിന്റെ ഭാഗമാക്കുക. മധുരം കുറയ്ക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക