ഡൽഹി: ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഹോട്ടലിൽ തീപിടിത്തം. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ല. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ 6 ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. അഗ്നിശമന സേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സെൻട്രൽ ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഒരു ഹോട്ടലിൽ ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊണാട്ട് പ്ലേസിലെ ‘എഫ്’ ബ്ലോക്കിലാണ് തീപിടിത്തമുണ്ടായ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക