വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ബുദ്ധിമുട്ടുകൾ കുറയുന്നില്ല. കുടുംബവീട്ടിൽ നടത്തിയ പരിശോധനയിൽ ആറ് രഹസ്യ രേഖകൾ കൂടി കണ്ടെത്തിയെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം. ബൈഡന്റെ സ്വകാര്യ അഭിഭാഷകൻ ബോബ് ബോവർ ശനിയാഴ്ച പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ഈയാഴ്ച ഡെലവെയറിലെ ജോ ബൈഡന്റെ കുടുംബവീട്ടിൽ നടത്തിയ പരിശോധനയിൽ യുഎസ് നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥർ ആറ് രഹസ്യരേഖകൾ കൂടി കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
രഹസ്യരേഖകൾ തേടി വെള്ളിയാഴ്ച ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ ജോ ബൈഡന്റെ ഡെലവെയറിന്റെ വീട്ടിലും വിൽമിംഗ്ടണിലെ മുൻ ഓഫീസിലും റെയ്ഡ് നടത്തി.
ജോ ബൈഡൻ വൈസ് പ്രസിഡന്റായിരുന്ന കാലത്തെ രഹസ്യരേഖകളാണ്. സ്ഥാനമൊഴിയുന്നതിന് മുമ്ബ് രഹസ്യരേഖകൾ ബൈഡൻ കൂടെ കൊണ്ടു പോയിരുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക