ക്യാരറ്റ് തൊലി കളഞ്ഞ് എടുക്കുക. ഇത് മിക്സിയില്‍ ഇട്ട് അരച്ചെടുക്കാം. ഇതിലേയ്ക്ക് തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കാം. ഇത് മുഖം വൃത്തിയായി കഴുകി തുടച്ച ശേഷം മുഖത്ത് പുരട്ടി അല്പനേരം മസാജ് ചെയ്ത് വയ്ക്കുക.
20 മിനിറ്റ് ശേഷം ഇത് കഴുകാം. ആഴ്ചയില്‍ രണ്ടു മൂന്ന് തവണ വീതം ഇത് അല്പനാളുകള് അടുപ്പിച്ച് ചെയ്യുക. മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കുന്ന ഇത് ചര്‍മത്തിന് തിളക്കം നല്‍കാനും മൃദുത്വം നല്‍കാനും സഹായിക്കുന്ന ഒന്നു കൂടിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക