തമിഴ് സിനിമാ സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന മലയാള സിനിമ രേഖയുടെ ടീസർ റിലീസ് ചെയ്തു. വിൻസി അലോഷ്യസും ഉണ്ണി ലാലും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള ഏറെ രസകരമായി ടീസർ ആണ് പുറത്തുവിട്ടിരിക്കുന്നത്. നർമ്മത്തിനും പ്രാധാന്യം നൽകുന്ന ഫാമിലി എന്റർടെയ്നർ ആണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.
ജിതിൻ ഐസക് തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന രേഖ ഫെബ്രുവരി 10ന് തിയറ്ററുകളിൽ എത്തും. രേഖയുടെ എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത് ആണ് നിർവഹിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് എസ്കേപ്പ് മീഡിയം, മിലൻ വി എസ്, നിഖിൽ വി എന്നിവരാണ്. ചിത്രം ഉടന്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക