നാരങ്ങ നീര് ഒരു പാത്രത്തില്‍ എടുത്ത് അതിലേക്ക് വെള്ളം കൂടി ചേര്‍ക്കുക. ഇത്തരത്തില്‍ ചെയ്ത് കഴിഞ്ഞ് കറയുള്ള പാത്രത്തില്‍ ഒരു ബ്രഷ് ഉപയോഗിച്ച് ഈ മിശ്രിതം തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ ശേഷം ഒരു തുണി ഉപയോഗിച്ച് ഇത് തുടച്ച് നോക്കൂ. കറ സ്വാഭാവികമായും നീങ്ങിയതായി കാണാം
വിനാഗിരിയും ഉപ്പും ഉപയോഗിച്ച് നിങ്ങള്‍ക്ക് പാത്രങ്ങളിലെ കറ ഒഴിവാക്കാവുന്നതാണ്. അതിന് വേണ്ടി ഒരു പാത്രത്തില്‍ അല്പം വിനാഗിരി എടുക്കുക. ഏകദേശം ഒരു കപ്പോളം എടുക്കാവുന്നതാണ്. അതിന് ശേഷം ഇതിലേക്ക് അരക്കപ്പ് ഉപ്പ് മിക്സ് ചെയ്യുക. ഇത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം കറയുള്ള പാത്രം ഈ മിശ്രിതത്തിലേക്ക് ഇറക്കി വെക്കുക. പാത്രം മാത്രമല്ല ഗ്ലാസ്സോ എന്താണെന്ന് വെച്ചാല്‍ ഇതിലേക്ക് ഇറക്കി വെക്കാവുന്നതാണ്. അരമണിക്കൂര്‍ ശേഷം ഇത് പുറത്തെടുത്ത് സാധാരണ വെള്ളത്തില്‍ കഴുകണം.
ഒരു കപ്പ് വെള്ളവും രണ്ട് ടീസ്പൂണ്‍ ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് വെക്കുക. ഇത് നല്ലതുപോലെ യോജിപ്പിച്ച ശേഷം പേസ്റ്റ് പരുവത്തില്‍ ആക്കുക. പിന്നീട് ഇത് കറയുള്ള പാത്രത്തില്‍ തേച്ച് പിടിപ്പിച്ച് അല്പ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. എന്നാല്‍ ഇത് കഴുകുന്നതിന് മുന്‍പ് അരമണിക്കൂര്‍ എങ്കിലും ബേക്കിംഗ് സോഡ മിശ്രിതത്തില്‍ തേച്ച് പിടിപ്പിച്ച് വെക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക