പൈനാപ്പിള്‍-പകുതി
തക്കാളി-1
പൈനാപ്പിള്‍ ജ്യൂസ്-2 ടേബിള്‍ സ്പൂണ്‍ പച്ചമുളക്-1 ഇഞ്ചി-1
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
രസം പൗഡര്‍-1 ടീസ്പൂണ്‍
ശര്‍ക്കര-അര ടീസ്പൂണ്‍ തേങ്ങാപ്പാല്‍-അര കപ്പ്
തുവരപ്പരിപ്പു വേവിച്ച വെള്ളം-അര കപ്പ് മല്ലിയില തണ്ട്-കുറച്ച് ഉപ്പ്
ഉപ്പ് വെള്ളം-3 കപ്പ്
താളിക്കാന്‍
ജീരകം-അര ടീസ്പൂണ്‍
കുരുമുളക്-അര ടീസ്പൂണ്‍
നെയ്യ്-1 ടീസ്പൂണ്‍
ഉണക്കമുളക്-4
കായം-അര ടീസ്പൂണ്‍ ക
റിവേപ്പില മല്ലിയില
ഒരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പിയ്ക്കുക. ഇത് തിളച്ചു കഴിയുമ്പോള്‍ മല്ലിയില തണ്ട്, പച്ചമുളക്, ഇഞ്ചി, പൈനാപ്പിള്‍, തക്കാളി, രസം പൗഡര്‍, മഞ്ഞള്‍പ്പൊടി, ഉപ്പ്, ശര്‍ക്കര, പൈനാപ്പിള്‍ ജ്യൂസ്, തേങ്ങാപ്പാല്‍, പരിപ്പു വേവിച്ച വെള്ളം എന്നിവ ചേര്‍ത്തിളക്കുക.
ഇത് കുറഞ്ഞ തീയില്‍ നല്ലപോലെ തിളച്ചു വേവിയ്ക്കുക. ഇതിലേയ്ക്ക് കുരുമുളക് പൊടിച്ചത്, ജീരകം പൊടിച്ചത് എന്നിവ ചേര്‍ത്തിളക്കുക. ചേരുവകള്‍ നല്ലപോലെ വെന്തുടഞ്ഞ് രസപ്പരുവമാകുമ്പോള് വാങ്ങി വയ്ക്കാം. വറുത്തിടാനുള്ള ചേരുവകള്‍ ഉപയോഗിച്ചു വറുത്തിടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക