100 ഗ്രാം ചിരവിയ പനീർ
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് ഇറച്ചി മസാല
ഉരുളക്കിഴങ്ങ്
1 ടീസ്പൂൺ ഇഞ്ചിപ്പൊടി
1 ടീസ്പൂൺ വെളുത്തുള്ളി പൊടി
1 ടീസ്പൂൺ മുളകുപൊടി
1 ടീസ്പൂൺ ഉള്ളി പൊടിച്ചത്
1 കപ്പ് ബ്രഡ് ക്രംബ്സ് അഥവാ ബ്രഡ് പൊടിച്ചത്
1 എണ്ണം മുട്ട
ഗ്രേറ്റ് ചെയ്ത് വെച്ച പനീറിലേയ്ക്ക് വേവിച്ച ഉരുളക്കിഴങ്ങ് ചേർക്കുക. ഇനി ഇതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി പൗഡർ, മുളക്പൊടി, ചിക്കൻ മസാല, ഉപ്പ്, സവാള പൗഡർ എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇനി ഈ മിശ്രിതത്തിൽ നിന്ന് ചെറിയ ഉരുളകൾ തയ്യാറാക്കി ഒരു കട്ലറ്റ് ആകൃതിയിൽ പരത്തിയെടുക്കണം.
ഇത് മുട്ടയിലും ബ്രെഡ് ക്രമ്പ്സിലും മുക്കി ഒരു 15 മിനിറ്റ് മാറ്റി വെക്കുക. ഒരു പാൻ ചൂടാക്കി എണ്ണ ചേർത്ത് കട്ലറ്റ് സ്വർണ്ണ നിറമാകുന്നതു വരെ വറുത്തെടുക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക