ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടാണ് ഹൃദയാഘാതത്തിനുള്ള പ്രാരംഭലക്ഷണങ്ങളിലൊന്ന്. ഇതോടൊപ്പം തലചുറ്റല്‍ പോലെ തോന്നുന്നുവെങ്കിലും ശ്രദ്ധിയ്ക്കുക.
ഹൃദയമിടിപ്പു വല്ലാതെ വര്‍ദ്ധിയ്ക്കുന്നതിനോടൊപ്പം തലചുറ്റല്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, വല്ലാത്ത ക്ഷീണം എന്നിവയനുഭവപ്പെടുന്നുവെങ്കില്‍ ഹൃദയാഘാതമടുത്തെത്തിയെന്നതിന്റെ ലക്ഷണമാണ്. ഇത് പെട്ടെന്നുള്ള അറ്റാക്ക് ലക്ഷണമാകാം.
കണങ്കാലിലും കാലിലും പാദത്തിലുമെല്ലാം നീരുണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. ഇതു ഹാര്‍ട്ട് അറ്റാക്ക് ലക്ഷണവുമാകാം.
മാറെല്ലിനു താഴെയായി വലതു വശത്തുണ്ടാകുന്ന വേദന, അല്ലെങ്കില്‍ നെഞ്ചിന് നടുഭാഗത്തിനു തൊട്ടിടതായി ഉണ്ടാകുന്ന വേദന ഹൃദയാഘാതത്തിന്റെ ഒരു ലക്ഷണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക