2 ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി 1
ടീസ്പൂണ്‍ പഞ്ചസാര, വെളിച്ചെണ്ണ, തേന്‍ എന്നിവയുമായി കലര്‍ത്തുക. സ്ക്രബ് നന്നായി മിക്സ് ചെയ്ത് ശരീരത്തിലുടനീളം പുരട്ടുക.
ചര്‍മ്മത്തിന് ഈര്‍പ്പവും തിളക്കവും നല്‍കാനും ഈ പാക്ക് നിങ്ങളെ സഹായിക്കുന്നു. ഒരു പാത്രത്തില്‍, 1 ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി, 1 ടീസ്പൂണ്‍ തേന്‍, ഒരു നുള്ള് മഞ്ഞള്‍ എന്നിവ എടുക്കുക. എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കുക. മുഖം കഴുകി വൃത്തിയാക്കി ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. ഏകദേശം 10-15 മിനിറ്റ് വച്ചശേഷം മുഖം നന്നായി കഴുകുക.
ഒരു പാത്രത്തില്‍ ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി എടുത്ത് കുറച്ച് കറ്റാര്‍ വാഴ ജെല്ല് ചേര്‍ത്ത് ഇളക്കുക. അതിനു മുകളില്‍ അല്പം നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. കട്ടിയുള്ള ഒരു ഫേസ് പാക്ക് ആക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റ് നേരം വെച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. നിങ്ങളുടെ മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ ഈ ഫേസ് പാക്ക് മികച്ചതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക