ജോജു ജോർജ് ആദ്യമായി ഡബിൾ റോളിൽ എത്തുന്ന ചിത്രം ഇരട്ടയിലെ പ്രോമോ ഗാനം പുറത്തുവിട്ടു. ജോജു ജോർജ് ആലപിച്ച എന്തിനാടി പൂങ്കൊടിയേ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ജേക്സ് ബിജോയ് സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് മണികണ്ഠൻ പെരുമ്പടപ്പാണ്. ജോജു ജോർജിനൊപ്പം ബെനെഡിക്റ്റ് ഷൈൻ കൂടി ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ട് – ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ നിർമ്മിക്കുന്ന ആക്ഷനും സസ്‌പെൻസും നിറഞ്ഞ ചിത്രമാണ് ഇരട്ട.