വിജയ് യേശുദാസ് വീണ്ടും അഭിനേതാവായി എത്തുകയാണ്. മലയാളം തമിഴ് ഭാഷകളിലായി വിജയ് മുൻപും സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. തമിഴിൽ ധനുഷിനൊപ്പവും ശ്രദ്ധേയ കഥാപാത്രവും അവതരിപ്പിച്ചുക്കൊണ്ട് എത്തിയിരുന്നു. ഗായകൻ എന്ന നിലയിൽ മാത്രം ചുവടുറപ്പിച്ചിരുന്ന വിജയ് യേശുദാസിന് സിനിമകളിൽ സുപ്രാധാന വേഷങ്ങളിൽ തന്നെ എത്തുവാൻ സാധിച്ചിരുന്നു.
ഉപ്പൂറ്റി വിണ്ടു കീറുന്നത്തിന് ഇവ ഉപയോഗിച്ച് നോക്കൂ
ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രത്തിലൂടെ വിജയ് യേശുദാസ് വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. വിജയ്ക്കൊപ്പം മീനാക്ഷിയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. മീനാക്ഷി ബിഗ്സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകർക്കെല്ലാം സുപരിചിതയാണ്. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്,ജയസൂര്യ എന്നിവർക്കൊപ്പം വെള്ളിത്തിരയിലെത്തിയ മീനാക്ഷി പിന്നീട് ഒപ്പം എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവും വേഷമിട്ടു. പിന്നീട് മിനിസ്ക്രീനിൽ അവതാരകയായി എത്തിയതോടെ പ്രേക്ഷകർക്കിടയിൽ മീനൂട്ടിയായി.
മുഖം തിളങ്ങാന്‍ പഞ്ചസാര സൂപ്പറാ, കിടിലന്‍ ടിപസ് ഇതാ…
ചിന്മയി നായർ സംവിധാനം ചെയ്യുന്ന സിനിമ ക്ലാസ് ബൈ എ സോൾജിയർ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. സാബു കുരുവിള, പ്രകാശ് കുരുവിള എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കലാഭവൻ ഷാജോണും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക