പതിവായുള്ള വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലത്തിലും ശ്രദ്ധ നൽകിയാൽ മലബന്ധം തടയാനാകും. മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കുന്ന രണ്ട് തരം ജ്യൂസുകൾ പരിച്ചയപ്പെട്ടാലോ…
ആപ്പിൾ ജ്യൂസ്…
വിറ്റാമിൻ എ, സി, ഇ, കെ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ ആപ്പിൾ ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. മലബന്ധത്തിനെതിരെ പോരാടുന്നതിന് ആപ്പിൾ ജ്യൂസ് മികച്ചൊരു പ്രതിവിധിയാണ്. ഭക്ഷണത്തിലെ നാരുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും മലബന്ധം അകറ്റുന്നതിനും സഹായിക്കുന്ന പഴമാണ് ആപ്പിൾ. മലബന്ധ പ്രശ്നമുള്ളവർ ആഴ്ചയിൽ രണ്ട് തവണ ആപ്പിൾ ജ്യൂസ് കുടിക്കാവുന്നതാണ്.
പിയർ ജ്യൂസ്..
പിയർ ജ്യൂസിൽ വിറ്റാമിൻ സി, കെ, പൊട്ടാസ്യം തുടങ്ങി നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പിയർ ജ്യൂസ് മലബന്ധം ഒഴിവാക്കാനും സഹായിക്കും. കുട്ടികളിലെ മലബന്ധം തടയാനും പിയർ ജ്യൂസ് മികച്ചതാണ്. വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ പിയർ പഴം കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക