കോട്ടയം: കോണ്‍ഗ്രസിലെ പദവികളെല്ലാം രാജിവച്ച അനില്‍ അന്റണിക്ക് ഉപദേശവുമായി മുതിര്‍ന്ന നേതാവ് കെ മുരളീധരന് രംഗത്ത്.
വൈകാരികമായി എടുത്ത തീരുമാനം ആണെങ്കിൽ അനില്‍ അത് തിരുത്തണം. ബിബിസി കാണിക്കുന്നത് സത്യമാണ്. എ കെ ആന്റണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ആളാണ്.
അദ്ദേഹത്തെ വേദനിപ്പിക്കുന്ന നടപടികൾ അനിൽ എടുക്കരുത്. അനിൽ ആൻറണി ബിജെപിയിൽ പോകുമെന്ന് കരുതുന്നില്ലെന്നും കെ മുരളീധരന് പറഞ്ഞു.
ബിബിസി വിവാദത്തിനൊടുവില്‍ ,കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് അനില്‍ ആന്റണി എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ക്ക് രാജിക്കത്ത് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക