നിലവിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആമസോൺ ചില ഓഫീസുകൾ വിൽക്കാൻ പോകുന്നതായി റിപ്പോർട്ട്. കൂടാതെ ജീവനക്കാരെ പിരിച്ചുവിടുന്നതിന്‍റെ ഭാഗമായി കൂടുതൽ പേർക്ക് നോട്ടീസ് അയയ്ക്കും.
ഇതിനകം തന്നെ 2,300 ജീവനക്കാർക്ക് മുന്നറിയിപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് 16 മാസം മുൻപ് കലിഫോർണിയയിൽ ഏറ്റെടുത്ത ഓഫിസാണ് ആമസോൺ വിൽക്കുന്നത്.
2021 ഒക്‌ടോബറിൽ 123 ദശലക്ഷം യുഎസ് ഡോളറിനാണ് ഈ ഓഫീസുൾപ്പെടുന്ന വസ്തു വാങ്ങിയത്.